ഭിന്നശേഷികാർക്ക് ചലന സഹായി/ ഉപകരണങ്ങൾ വിതരണക്യാമ്പ് നടത്തി.
കോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായി / ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ക്യാമ്പിന്റെ ഉൽഘാടനം അതിരമ്പുഴ സെൻ്റ് മേരീസ് പാരിഷ്ഹാളിൽ തോമസ് ചാഴികാടൻ എംപി നിർവ്വഹിച്ചു.
40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളവരും, ബി.പി.എൽ/എ.പി.എൽ വിഭാഗത്തിൽപെട്ടവരും, പ്രതിമാസ വരുമാനം 15000/-രൂപയിൽ താഴെ ഉള്ളവരുമായ നൂറോളം ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു. അർഹരായവർക്ക് ആവശ്യമായ ചലന സഹായി / ഉപകരണങ്ങൾ രണ്ടു മാസത്തിനകം സൗജന്യമായി വിതരണം ചെയ്യുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യാ രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് കോട്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു വലിയമല, ജില്ലാപഞ്ചായത്ത് മെമ്പർ ഡോ: റോസമ്മ സോണി, ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ കെ. കെ. ഷാജിമോൻ, സാമൂഹിക സുരക്ഷാ ജില്ലാ ഓഫിസർ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് കുര്യൻ ബിന്നു എ. എം., ബിഡിഒ രാഹുൽ ജി. കൃഷ്ണ, ജോ. ബിഡിഒ മധു, അലിംഗോയുടെ ബാഗ്ലൂർ യൂണിറ്റ് ഹെഡ് അശോക് കുമാർ എന്നിവർ പങ്കെടുത്തു.
ജനപ്രതിനിധികളും, ജില്ലയിലെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘവും, അലിംഗോ ഉദ്യോഗസ്ഥരും, ജില്ലാ സാമൂഹ്യ നീതി ഉദ്യോഗസ്ഥരും, ക്യാമ്പിന് നേതൃത്വം കൊടുത്തു.
إرسال تعليق