ബേബി ഡാം ശക്തിപ്പെടുത്തണം; കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്.
ന്യൂഡൽഹി: മുല്ലപ്പെരിയാർ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചു. എർത്ത് ഡാം ബലപ്പെടുത്തണമെന്നും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കേന്ദ്ര ജല വിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന ജലവിഭവ പരിസ്ഥിതി ചീഫ് സെക്രട്ടറി ടി. കെ. ജോസിനാണ് കത്ത് അയച്ചിരിക്കുന്നത്.
തമിഴ്നാടിന്റെ ആവശ്യങ്ങളാണ് ഇപ്പോൾ കേന്ദ്രം കേരളത്തോട് നിർദ്ദേശിച്ചിരിക്കുന്നത്. സെക്രട്ടറിതല യോഗത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടതിനെ തുടർന്ന് ബേബി ഡാമിന്റെ സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയിരുന്നു. വിവാദത്തെ തുടർന്ന് ഈ ഉത്തരവ് മരവിപ്പിച്ചു. ഇതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും കത്ത് അയച്ചിരിക്കുന്നത്.
إرسال تعليق