ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും.
തിരു.: ബസ് യാത്രാനിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.
ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു കോട്ടയത്തു നടത്തിയ ചർച്ചയെത്തുടർന്നു സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. ചർച്ച തുടരുമെന്നും ഈ മാസം 18നകം പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഡീസൽ സബ്സിഡി നൽകണം. മിനിമം ചാർജ് 12 രൂപയാക്കണം എന്നതാണ് സ്വകാര്യ ബസുടമകൾ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരു രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ