ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുന:സ്ഥാപിക്കുന്നു.

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുന:സ്ഥാപിക്കുന്നു.
തിരു.: സംസ്ഥാനത്ത് കൊവിഡ് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ റിസ‌ര്‍വേഷനില്ലാത്ത ജനറല്‍ കോച്ചുകള്‍ ദക്ഷിണ റെയില്‍വേ പുന:സ്ഥാപിക്കുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ പത്തോളം ട്രെയിനുകളിലാണ് ഇത്തരത്തില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിക്കുക. ഇതോടെ സീസണ്‍ ടിക്ക‌റ്റ് ഉപയോഗിച്ച്‌ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഈ തീരുമാനം ഏറെ ഉപകാരം ചെയ്യും. ഈ മാസം 25 മുതലാണ് പരശുറാം, ഏറനാട്, പാലരുവി, താംബരം-നാഗര്‍കോവില്‍ അന്ത്യോദയ ഉള്‍പ്പടെ എക്‌സ്‌പ്രസുകളില്‍ ജനറല്‍ കോച്ച്‌ പുന:സ്ഥാപിക്കുന്നത്.
      മംഗളൂരു-നാഗര്‍കോവില്‍ പരശുറാം, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സി‌റ്റി എക്‌സ്‌പ്രസുകളില്‍ ആറ് വീതം ജനറല്‍ കോച്ചുകളും തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്‌പ്രസ്, മധുര-പുനലൂര്‍ എക്‌സ്‌പ്രസ് എന്നിവയില്‍ നാല് വീതവും ജനറല്‍ കോച്ചുകളുണ്ടാകും.

Post a Comment

വളരെ പുതിയ വളരെ പഴയ