"ആരോ" യുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.

"ആരോ" യുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.
കോട്ടയം: മിണ്ടാപ്രാണികളുടെ യാതന പലപ്പോഴായി നമ്മെ വേദനിപ്പിക്കാറുണ്ട്. ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ വിഷമിക്കാറുണ്ട്. അവരെ രക്ഷിക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. ആ വേദനയിൽ നിന്നും ആഗ്രഹത്തിൽ നിന്നും ഉണ്ടായ  ഒരു മൃഗക്ഷേമ സംഘടനയാണ് ARROW (Animal Rescue Rehabilitation & Overall Wellness) ദുരിതമനുഭവിക്കുന്ന എന്നാൽ അത് പ്രകടിപ്പിക്കാൻ സാധിക്കാത്ത  മിണ്ടാപ്രാണികൾക്ക് ഒരു പുതിയ ജീവിതം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് "ആരോ". എല്ലാവരാലും അവഗണിക്കപ്പെടുന്ന,  തെരുവിൽ അലയുന്ന ജീവജാലങ്ങൾക്കാണ് "ആരോ " മുൻഗണന കൊടുക്കുന്നത്. അപകടം പറ്റിയും, അസുഖങ്ങൾ ബാധിച്ചും, പ്രായാധിക്യത്താലും വിഷമിക്കുന്ന അനേകം ജീവികൾ നമുക്ക് ചുറ്റുമുണ്ട്. എന്തെങ്കിലും അസുഖങ്ങൾ വന്നാൽ പ്രായമായാൽ അവയെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോകാറുള്ള  മനുഷ്യരെയും നമ്മൾ കാണാറുണ്ട്. ഇതുപോലെയുള്ള അവസ്ഥകളിൽ വിഷമിക്കുന്ന  അവയെ രക്ഷപെടുത്തി അവർക്ക് വേണ്ടുന്ന പരിചരണവും സ്നേഹവും നൽകി, അവർ നഷ്ടപ്പെട്ടു എന്നു  കരുതിയ ജീവിതം അവർക്ക് തിരിച്ചു കൊടുക്കുകയാണ് "ആരോ " യുടെ ലക്ഷ്യം. അതിനോടൊപ്പം പൂർണ്ണ ആരോഗ്യവാന്മാരായവരെ  സുരക്ഷിതമായ കൈകളിലേക്ക് ഏല്പിക്കുകയും ചെയ്യുന്നു.  ഇതിനോടകം നൂറുകണക്കിന് മിണ്ടാപ്രാണികൾക്ക് പുതുജീവൻ നൽകാനും, കുഞ്ഞുങ്ങൾ മുതൽ പ്രായമായ ജീവനുകൾക്ക് വരെ നല്ല കുടുംബങ്ങളെ കണ്ടെത്തി കൊടുക്കാനും കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി അനേകം റെസ്ക്യൂകളും, അഡോപ്ഷനുകളും നടത്താൻ കഴിഞ്ഞു എന്നത് " ആരോ " എന്ന സംഘടനയുടെ വിജയമാണ്.  Animal Rescue & Support Kerala, Pet Adoption Kerala, Cat adoption & Care Kerala എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകൾ  "ആരോ "യുടെ അടിത്തറയായി പ്രവർത്തിക്കുന്നു. അനേകം ജീവനുകളുടെ പ്രാർത്ഥനകളും അവരുടെ കണ്ണുകളിലെ പ്രതീക്ഷയും സംഘടനയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് കൂടുതൽ കരുത്തേകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന 
സിനു പി. സാബു, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോണ്മെന്റിലെ ജീവനക്കാരിയായ അഞ്ജലി ആനന്ദ്, പോസ്റ്റ്‌ ഓഫീസ് ജീവനക്കാരി സഹാന സാജ്,  ആർക്കിടെക്ട് ആയ സുധീപ്  എന്നിവരാണ് ARROW എന്ന സംഘടനയുടെ സ്ഥാപകർ.  റെസ്ക്യൂ പ്രവർത്തനങ്ങൾക്കോ,  മൃഗങ്ങൾക്ക് എതിരെ ക്രൂരതകളോ നടക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാലോ +91 82176 08641, 8129877883,  +91 83300 83392 എന്നീ നമ്പറുകളിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.  നിങ്ങളൊരു മൃഗസ്നേഹിയാണെങ്കിൽ നിങ്ങൾക്ക് നേരിട്ട് മൃഗക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്നില്ലെങ്കിൽ സംഭവനകളിലൂടെ നിങ്ങൾക്ക് ഓരോ പ്രവർത്തനങ്ങളിലും പരോക്ഷമായി ഭാഗമാകാവുന്നതാണ്.  അതിനായി താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കാം. 
അക്കൗണ്ട് വിവരങ്ങൾ 
Name  : ARROW
A/c No : 920020000256594
IFSC     : UTIB0000169
Branch : Pathanamthitta
Bank    : Axis 
Type     : Current Account
Gpay    : 9645771127

     കൂടാതെ നിങ്ങൾ ഉപയോഗിക്കാത്ത റേഷനരി മുതലായവ എത്തിച്ചു നൽകിയാൽ നന്നായിരിക്കുമെന്നും സംഘാടകർ പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ