ഇന്ധന വിലകൊള്ളക്കെതിരേ എൻ.സി.പി.യുടെ രാജ്ഭവൻ മാർച്ച് നാളെ.
കോട്ടയം: കേന്ദ്ര ഗവൺമെന്റിന്റെ കണ്ണിൽ ചോരയില്ലാത്ത ഇന്ധന വിലവർദ്ധനവിനെതിരേ പ്രതിഷേധിച്ചു കൊണ്ട് എൻ.സി.പി. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ നവംബർ 27, ശനിയാഴ്ച രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ അറിയിച്ചു.
അന്യായമായി വർദ്ധിപ്പിച്ച ഇന്ധന വില കുറക്കുവാനും, പാചക വാതകത്തിന്റെ സബ്സിഡി പുന:സ്ഥാപിക്കുവാനും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പ്രകടനം എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോ രാജ്ഭവനു മുമ്പിൽ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നുള്ള എൻ.സി.പി. പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ