ഹൈക്കോടതിയില്‍ നാളെ മുതല്‍ കേസുകള്‍ നേരിട്ടുള്ള സിറ്റിങ്ങും ആരംഭിക്കും.

ഹൈക്കോടതിയില്‍ നാളെ മുതല്‍ കേസുകള്‍ നേരിട്ടുള്ള സിറ്റിങ്ങും ആരംഭിക്കും.

കൊച്ചി: ഹൈക്കോടതിയില്‍ നാളെ മുതല്‍ കേസുകള്‍ നേരിട്ടുള്ള സിറ്റിങ്ങും ആരംഭിക്കും. വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന കേസുകള്‍ നടത്തുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിക്കൊണ്ടാണു നേരിട്ടുള്ള സിറ്റിങ്ങും ആരംഭിക്കുന്നത്.
      കോടതി മുറിയില്‍ ഒരു സമയം 15 പേരിലേറെ അനുവദിക്കില്ല എന്നതുള്‍പ്പെടെ നിയന്ത്രണങ്ങൾ ഉണ്ടാകും. 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണു കോടതി മുറിയില്‍ പ്രവേശനം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ് അസോസിയേഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. അഭിഭാഷകരെ കൂടാതെ കക്ഷികള്‍, ക്ലാര്‍ക്കുമാര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്കു ബന്ധപ്പെട്ട കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല.
      ഫയലുകള്‍ വയ്ക്കാനും തിരിച്ചെടുക്കാനും കോടതി മുറിയിലെത്താന്‍ അഭിഭാഷകരുടെ ക്ലാര്‍ക്കുമാര്‍ക്ക് അനുമതിയുണ്ട്.    
       അതേസമയം, വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം അഭിഭാഷകര്‍, കക്ഷികള്‍ എന്നിവര്‍ക്ക് ഇച്ഛാനുസരണം തിരഞ്ഞെടുക്കാം. വീഡിയോ കോണ്‍ഫറന്‍സിങ് ആണ് തിരഞ്ഞെടുത്തതെങ്കില്‍ അതു പട്ടികയില്‍ ഉണ്ടാകും. സിറ്റിങ് ആരംഭിക്കുന്ന ഘട്ടത്തിലും വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ആവശ്യപ്പെടാം.
      കോവിഡ് വ്യാപനത്തെത്തുടര്‍ന്നു ലോക്ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ഹൈക്കോടതി ഓണ്‍ലൈനായി കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയത്.

Post a Comment

أحدث أقدم