"ഈ നില്‍പ്പ് പരമ ബോറാണ്.." ശബരിമലയില്‍ പോകാന്‍ താല്‍പര്യമില്ലെങ്കില്‍ അതുറക്കെ പറയണം: ദേവസ്വം മന്ത്രിക്ക് നടന്റെ രൂക്ഷ വിമര്‍ശനം.

"ഈ നില്‍പ്പ് പരമ ബോറാണ്.." ശബരിമലയില്‍ പോകാന്‍ താല്‍പര്യമില്ലെങ്കില്‍ അതുറക്കെ പറയണം: ദേവസ്വം മന്ത്രിക്ക് നടന്റെ രൂക്ഷ വിമര്‍ശനം.

തിരു.: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ശബരിമല സന്ദര്‍ശനത്തിനിടെ ക്ഷേത്രനടയില്‍ മന്ത്രി നിന്നതിനെതിരെയാണ് ഹരീഷിന്റെ വിമര്‍ശനം.
      ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയില്‍ ഉള്ള ഈ നില്‍പ്പ് പരമ ബോറാണെന്നും, കൈകള്‍ താഴ്‌ത്തി കൂട്ടിക്കെട്ടി അച്ചടക്കത്തോടെ നില്‍ക്കുന്നതും കൈകള്‍ കൂപ്പി അച്ചടക്കത്തോടെ നില്‍ക്കുന്നതും ഒരു പോലെയാണെന്നും ഹരീഷ് പേരടി പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം :-

'ദേവസ്വം മന്ത്രി ക്ഷേത്ര നടക്കല്‍ പോയി നില്‍ക്കണം എന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല.. ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസില്‍ ഇരുന്നാല്‍ മതി... ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാന്‍ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയില്‍ ഉള്ള ഈ നില്‍പ്പ് പരമ ബോറാണ്.. കൈകള്‍ താഴ്ത്തി കൂട്ടിക്കെട്ടി അച്ചടക്കത്തോടെ നില്‍ക്കുന്നതും കൈകള്‍ കൂപ്പി അച്ചടക്കത്തോടെ നില്‍ക്കുന്നതും ഒരു പോലെയാണ്... രക്തസാഷി മണ്ഡപത്തിന്റെ മുന്നില്‍ അച്ചടക്കത്തോടെ കൈകള്‍ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയര്‍ത്തി പൂക്കള്‍ അര്‍പ്പിക്കുന്നതു പോലെ... താത്പര്യമുള്ള സ്ഥലത്ത് പോകാന്‍ അവകാശമുള്ളതു പോലെ... താത്പര്യമില്ലാത്ത ഏതു സ്ഥലത്തും പോകാതിരിക്കാനും നിങ്ങള്‍ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നല്‍കുന്നുണ്ട്... രാധാകൃഷണന്‍ എന്ന ദളിത് സഹോദരന്‍, സഖാവ് ദേവസ്വം മന്ത്രിയായതില്‍ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രീയമാണ് എന്റെത്... പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദു:ഖവും നിരാശയും മാത്രം'.

Post a Comment

വളരെ പുതിയ വളരെ പഴയ