ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി സ്പെഷ്യൽ സർവീസിന് മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര (മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻകൂട്ടി റിസർവേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്.
ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിനൊപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കും. കൂടാതെ നിലക്കൽ – പമ്പ എസി, നോൺ എസി, ചെയിൻ സർവീസിലേക്കും മുൻ കൂട്ടി റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഇരുവശത്തേക്കുമായും ടിക്കറ്റ് റിസർവ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗിലൂടെ പ്രത്യേക എസി / നോൺ എസി ബസ് ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക് ചെയ്താൽ മതിയാകും.
എന്റെ കെ.എസ്.ആർ.ടി.സി, www.keralartc.com, onlinekeralartc.com എന്നീ സൈറ്റുകൾ വഴിയും മുൻകൂർ റിസർവ്വ് ചെയ്യുന്നതിന് സൗകര്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 18005994011 നമ്പരിലേക്കും rsnksrtc@kerala.gov.in എന്ന മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ