ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് പുതിയ ഭാരവാഹികൾ.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് പുതിയ ഭാരവാഹികൾ.
ശിവഗിരി: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. ഇന്നലെ നവംബർ  7 ന് രാവിലെ 10 മണിക്ക് നിലവിലെ പ്രസിഡൻ്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 അംഗ  ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡിൻ്റെ  യോഗത്തിലാണ് 2021- 2026 ലേക്കുള്ള പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. പ്രസിഡൻറായി സ്വാമി സച്ചിദാനന്ദയും സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദയും ഖജാൻജിയായി സ്വാമി ശാരദാനന്ദയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പുതിയ ഭാരവാഹികൾ ശ്രീനാരായണ ഗുരുദേവ മഹാസമാധിയിൽ എത്തി സത്യപ്രതിജ്ഞ ചെയ്തു. ശേഷം മഠം ഓഫീസിൽ എത്തി  മുൻ ഭാരവാഹികളായ സ്വാമി വിശുദ്ധാനന്ദ,  സ്വാമി സാന്ദ്രാനന്ദ എന്നിവരിൽ നിന്നും ഭരണച്ചുമതലയേറ്റു.  ഒക്ടോബർ 16 ന്  നടന്ന ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലുള്ള 9 അംഗങ്ങൾ അടക്കം 11 അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അംഗങ്ങളായിരുന്ന ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ പരാജയപ്പെട്ടു. അതിനു പകരം സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ പുതുതായി ഡയറക്ടർ ബോർഡ് അംഗങ്ങളായി  തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണ സമിതിയിലെ 11 അംഗങ്ങൾ സ്വാമി വിശുദ്ധാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ് , സ്വാമി വിശാലാനന്ദ,  സ്വാമി ബോധിതീർത്ഥ, സ്വാമി പരാനന്ദ,  സ്വാമി സാദ്രൂപാനന്ദ, സ്വാമി ശുഭാംഗാനന്ദ,  സ്വാമി സൂഷ്മാനന്ദ എന്നിവരാണ്. നവംബർ 14 ന് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ്   യോഗം ചേരും.

Post a Comment

أحدث أقدم