ജല ഉപഭോക്‌തൃ - തണ്ണീർത്തട സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം.
കോട്ടയം: ജല ഉപഭോക്‌തൃ - തണ്ണീർത്തട സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ശുദ്ധമായ വായുവും ജലവും മനുഷ്യന്റെ അവകാശമാണെന്ന് ഡോ. പുന്നൻ കുര്യൻ വേങ്കെടുത്ത് അഭിപ്രായപ്പെട്ടു. മലിനമായ വായുവും ജലവും മനുഷ്യനെ നിത്യരോഗികളിക്കി മാറ്റുന്ന കാഴ്ചയാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കണ്ട് വരുന്നതെന്നും ഡോ. പുന്നൻ കുര്യൻ വേങ്കെടുത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ പി. കെ. ആനന്ദക്കുട്ടന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ റ്റി. എൻ. ശിവശങ്കരൻ, തോമസ് മാത്യു, ആമ്പൽ
ജോർജ് (ഇടുക്കി), അഡ്വ എം. എസ്. രാജഗോപാൽ, നിബു ഏബ്രഹാം, രാജേഷ് നട്ടാശേരി, കെ. എസ്. രഘുനാഥൻ നായർ, അഭിലാഷ് ശ്രീനിവാസൻ, പി. കെ. രാജേഷ് (കണ്ണൂർ ) സ്കറിയ തോമസ് (കാസർഗോഡ്), രജനി ഇഗ്നേഷ്യസ് (തിരുവനന്തപുരം), വർഗ്ഗീസ് കുട്ടി (തൃശൂർ), സാബു കളത്തിൽ (ആലപ്പുഴ) എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ