കോട്ടയത്ത് അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

കോട്ടയത്ത് അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചു.
കോട്ടയം: കോടിമത പാലത്തിന് സമീപം അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട കാറ് മറ്റ് നാല് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. ആദ്യം മിനി കണ്ടെയ്‌നര്‍ ലോറിയിലും തുടര്‍ന്ന് മുന്നു കാറിലും ചെന്ന് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം നടന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും ഇടപെടലില്‍ വന്‍ ദുരന്തമാണ് വഴി മാറിയത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
      ചങ്ങനാശേരിയില്‍ നിന്നു കോട്ടയത്തേക്ക് വന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. കോടിമത പാലത്തിനു തൊട്ടു മുന്‍പാണ് വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്, ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചു. വലത് ഭാഗത്തെ ഇടി കാരണം ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി. ഇതോടെ കൂടുതല്‍ നിയന്ത്രണം നഷ്ടമായ കാര്‍ കോട്ടയത്തു നിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന 3 കാറുകളെയും ഇടിച്ചു തെറിപ്പിച്ചു. മറ്റു വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. സേനകളുടെയും നാട്ടുകാരുടെയും സംയോജിത ഇടപെടല്‍ മൂലം വന്‍ ദുരന്തം വഴിമാറി. കണ്ടെയ്‌നര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. റോഡിലെ ഡീസല്‍ കഴുകി കളയുകയും ചെയ്തു.
     അപകടത്തില്‍ പരിക്കേറ്റ 3 പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ വിട്ടയച്ചു. തിരുനക്കര നിവാസികളായ പി. ജെ. അര്‍ജുന്‍ (24), വി. ആര്‍. അര്‍ജുന്‍ (31), ഏറ്റുമാനൂര്‍ സ്വദേശി ജോയ്‌സണ്‍ ജോയ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടായക്കിയ കാര്‍ യാത്രികര്‍ക്കെതിരെ കേസെടുത്തതായി വെസ്റ്റ് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم