പൊലീസ് കാണിക്കുന്ന അക്രമങ്ങൾ അരുതാത്തത്: വിമർശിച്ച് സി. ദിവാകരൻ.
തിരു.: പൊലീസ് നടപടികളെ വിമർശിച്ച് സിപിഐ നേതാവ് സി. ദിവാകരൻ. കർഷക സമരത്തിന്റെ ഒന്നാം വാർഷിക പരിപാടിയിൽ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. രാജ്ഭവനു മുന്നിലായിരുന്നു പരിപാടി.
ജനമൈത്രി പൊലീസ് തുടങ്ങിയത് കോടിയേരി മന്ത്രി ആയിരിക്കെ ആണെന്നും ആ പദ്ധതി പൊലീസിന്റെ മുഖച്ഛായ മാറ്റിയെന്നും സി. ദിവാകരൻ പറഞ്ഞു. പൊലീസിനെ ജനങ്ങളുടെ ഭാഗമാക്കാൻ പദ്ധതി സഹായിച്ചു. ഇന്ന് പൊലീസ് കാണിക്കുന്ന അക്രമങ്ങൾ അരുതാത്തതാണെന്നും സി. ദിവാകരൻ പറഞ്ഞു.
പൊലീസ് നടപടിക്രമങ്ങൾ പാലിച്ചേ മുന്നോട്ടു പോകാവൂ എന്നു പിബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൊലീസിന്റെ ഇത്തരം മോശമായ പെരുമാറ്റങ്ങളെ സംബന്ധിച്ചു സർക്കാർ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ