ബസ് ഉടമകളും ഗതാഗത മന്ത്രിയുമായുള്ള ചർച്ച ഇന്ന് രാത്രി.
കോട്ടയം: ബസ് ഉടമകളും ഗതാഗത മന്ത്രിയുമായുള്ള പ്രതിനിധി ചർച്ച ഇന്ന് രാത്രി നടക്കും. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഇന്ന് വൈകിട്ട് 10 നാണ് നാട്ടകം ഗസ്റ്റ് ഹൗസിൽ ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തുക.
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
إرسال تعليق