റോഡരികില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ തെന്നി വീണു; കൊച്ചിയില്‍ വയോധികന്‍ മരിച്ചു.
കൊച്ചി: റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ ചവിട്ടി തെന്നി വീണ വയോധികന് ദാരുണാന്ത്യം. എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പ് സ്വദേശി ജോര്‍ജ്( 92) ആണ് മരിച്ചത്.
കക്കൂസ് മാലിന്യം വഴിയരികില്‍ തള്ളിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ്, വീടിനു മുന്നിലുള്ള കാനയില്‍ വീണു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഈ കാനയിലേക്ക് സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ കൊണ്ടിടുന്നത് പതിവ് കാഴ്‌ചയാണ്. അതില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണതാകും മരണകാരണമെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം.
ഈ പ്രദേശങ്ങളില്‍ സ്ഥിരമായി ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളാറുണ്ടെന്നും രാത്രിയില്‍ മാലിന്യം തള്ളുന്നതിന്റെ ശബ്‌ദം കേട്ട് പുറത്തേക്ക് വന്ന ജോര്‍ജിനെ മാലിന്യം ഉപേക്ഷിക്കാന്‍ വന്നവര്‍ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചു.
إرسال تعليق