കോവിഡിന്റെ അതിതീവ്ര വകഭേദം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി.

കോവിഡിന്റെ അതിതീവ്ര വകഭേദം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി. 
തിരു.: കോവിഡിന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ദക്ഷിണാഫ്രിക്കൻ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
      എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവിൽ തുടരുന്നതു പോലെ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ