തടി വില വർദ്ധിക്കുന്നു. നേട്ടം ഇടനിലക്കാർക്ക്.

തടി വില വർദ്ധിക്കുന്നു. നേട്ടം ഇടനിലക്കാർക്ക്.
കോട്ടയം: തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ തടികൾക്ക് ആവശ്യക്കാർ എറിയതോടെ വിപണിയിൽ വില വർദ്ധിച്ചെങ്കിലും, ഇതിന്റെ ഗുണം ഇടനിലക്കാർ തട്ടിയെടുക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തടി വരവ് കുറഞ്ഞതോടെ, തമിഴ് നാട്ടിലേക്കും കർണ്ണാടകയിലേക്കും തടിയുടെ ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണ്. നിർമ്മാണമേഖലയിൽ ഇരുമ്പും അനുബന്ധ വസ്തുക്കളും ഉപയോഗിച്ച് കട്ടിളകളും ജനലുകളും നിർമ്മിക്കുന്ന രീതി കുറെക്കാലമായി വലിയ പ്രചാരമായിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള നിർമ്മിതികൾക്ക് പെട്ടന്ന് കേടുപാടു വരുന്നതും ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിപണിയിൽ വ്യാപകമാവുകയും ചെയ്തതോടെ വീണ്ടും തടിയിലേക്ക് ആളുകൾ തിരിഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. 80 ഇഞ്ചിന് മുകളിൽ വണ്ണമുള്ള തേക്കിൻ തടിക്ക് ക്യുബിക് അടിയ്ക്ക് മൂവായിരത്തിഅഞ്ഞൂറു രൂപ വരെ വില പറയപ്പെടുന്നു. ആഞ്ഞിലിത്തടി തെണ്ണൂറ് ഇഞ്ചിന് മുകളിലെങ്കിൽ വില രണ്ടായിരത്തിഅഞ്ഞൂറു രൂപ വരെ ലഭിക്കുമെന്നും പ്ലാവിന് കാലപ്പഴക്കം അനുസരിച്ച് ആയിരത്തി അഞ്ഞൂറിന് മുകളിൽ വിലയും ലഭിക്കും. തടിക്കുണ്ടായ വലിയ വില വർദ്ധനവാണ് സംസ്ഥാനത്ത് വ്യാപകമായി വനംകൊള്ള ഇത്രയും വ്യാപകമാകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

വളരെ പുതിയ വളരെ പഴയ