ഉമ്മൻചാണ്ടിയെ കുറിച്ചുള്ള പുസ്തകത്തിൻറെ പ്രകാശനം നാളെ.
തിരു.: നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം പറയുന്ന "ഇതിഹാസം - ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് " എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ആദ്യപ്രതി കൈമാറും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ