അട്ടപ്പാടിയിലെ ശിശുമരണം; കേന്ദ്രപട്ടിക വർഗ്ഗക്കമ്മീഷന് പരാതി നൽകുമെന്ന് പട്ടികവർഗ്ഗ മോർച്ച.

അട്ടപ്പാടിയിലെ ശിശുമരണം; കേന്ദ്രപട്ടിക വർഗ്ഗക്കമ്മീഷന് പരാതി നൽകുമെന്ന് പട്ടികവർഗ്ഗ മോർച്ച.
പാലക്കാട്: അട്ടപ്പാടിയിൽ നിരന്തരമായി നടക്കുന്ന ശിശു മരണത്തിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനായി ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ സമീപിക്കാൻ പട്ടികവർഗ്ഗ മോർച്ച സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം കോടാനുകോടി രൂപയാണ് അട്ടപ്പാടിയിൽ മാത്രമായി സർക്കാർ ചെലവാക്കിയിട്ടുള്ളത്. എന്നാൽ മുക്കാൽ നൂറ്റാണ്ടായിട്ടും സർക്കാർ ലക്ഷ്യത്തിലേക്കത്തിയില്ല. ആദിവാസികളുടെ പേരിൽ സന്നദ്ധ സംഘടനകൾ രൂപീകരിച്ച് ഫണ്ട് തട്ടിപ്പ് നടന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പ്രതികരണവുമായി ഇറങ്ങുന്നവരെ അട്ടപ്പാടി വിഷയത്തിൽ കാണാനില്ല. കേരളത്തിലെ ദുരവസ്ഥക്ക് കാരണക്കാരായവരെ
ജനങ്ങൾ തിരിച്ചറിയണമെന്നും ആദിവാസി ഫണ്ട് തട്ടിച്ചവർ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്നും പട്ടികവർഗ്ഗ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ മുന്നറിയിപ്പു നൽകി.

Post a Comment

أحدث أقدم