ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്. ആംബുലൻസുകളും പെട്ടു.

ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക്. ആംബുലൻസുകളും പെട്ടു.

ഏറ്റുമാനൂർ: ഗതാഗതക്കുരുക്കിൽ വലഞ്ഞ് വാഹനയാത്രക്കാർ. നഗരം നിശ്ചലമായത് 7 മണിക്കൂർ. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച കുരുക്കിന് ഉച്ചയോടെ പരിഹാരമായെങ്കിലും വൈകിട്ടു നാലോടെ വീണ്ടും കുരുക്ക് മുറുകുകയായിരുന്നു. എംസി റോഡിൽ പാറോലിക്കൽ ജംക്‌ഷൻ വരെയും പട്ടിത്താനം ജംക്‌ഷൻ വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഒട്ടേറെ ആംബുലൻസുകളും കുരുക്കിൽപെട്ടു.

      വിവിധ ഇടങ്ങളിൽ നിന്നു കൂടുതൽ വാഹനങ്ങൾ നഗരത്തിലൂടെ പോയതാണു  കാരണമെന്നു പൊലീസ് പറഞ്ഞു. നഗരത്തിലെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിനു വഴിയൊരുക്കി. 

      പട്ടിത്താനം ഭാഗത്തു നിന്നും വരുന്ന മുഴുവൻ വാഹനങ്ങൾക്കും ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിലൂടെ മാത്രമേ കടന്നു പോകുവാൻ സാധിക്കുകയുള്ളൂ എന്നതാണ് ഏറ്റുമാനൂരിലെ പ്രശ്നം. ഇത് പരിഹരിക്കാൻ ബൈപ്പാസ് എന്ന സ്വപ്നം ഇന്നും ഏറ്റുമാനൂരിന് അന്യമണ്.

       ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ഇത്തരം കുരുക്കുണ്ടായത് പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്.

Post a Comment

أحدث أقدم