കപ്പയ്ക്ക് പ്രിയം കുറയുന്നു കൃഷി ഉപേക്ഷിച്ച് കർഷകർ.

കപ്പയ്ക്ക് പ്രിയം കുറയുന്നു കൃഷി ഉപേക്ഷിച്ച് കർഷകർ.

കോട്ടയം: തുടർച്ചയായ രണ്ടു വർഷമായി തുടരുന്ന വിലയിടിവും ഉൽപ്പാദത്തിനുണ്ടാകുന്ന അധിക ചിലവും അവശ്യക്കാരുടെ എണ്ണത്തിൽ വന്ന കുറവും മൂലം ജില്ലയിലെ നിരവധി കപ്പക്കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. രണ്ട് വർഷം മുമ്പ് ഒരു കിലോ കപ്പയ്ക്ക് ഇരുപതു രൂപായ്ക്ക് മുകളിൽ ലഭിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ ലഭിക്കുന്നത് പത്തു രൂപായിൽ തഴെയാണ് വാങ്ങാൻ ആളില്ലാതെ നിരവധി കപ്പക്കാലകൾ കാടുപിടിച്ച് കിടക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് എറ്റവും അധികം ആളുകൾ കൃഷി ചെയ്തത് കപ്പയായിരുന്നു. കുറഞ്ഞ ചിലവും അധികം പരിചരണം വേണ്ടെന്നതും രോഗബാധ ഇല്ലെന്നതുമാണ് കൃഷി ഇത്രയും വ്യാപിക്കാൻ കാരണം. എന്നാൽ, കപ്പ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മലായാളികൾക്കിടയിൽ വലിയ കുറവ് വന്നിട്ടുണ്ട്. കൃഷിയുടെ പ്രതപകാലത്ത് വീടുകളിൽ ഒഴിച്ചു കൂടാനാകത്ത ഭക്ഷണ പദാർത്ഥമായിരുന്നു കപ്പയെങ്കിൽ, ഇന്ന് സ്ഥിതി അതല്ല കോവിഡ് വ്യാപനത്തെ തുടർന്ന് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും പുതുതലമുറയ്ക്ക് കപ്പയോടുള്ള താൽപ്പര്യക്കുറവും തേങ്ങായുടെ വില വർദ്ധനവും കപ്പയുടെ വിലയിടിവിന് പ്രധാന കാരണങ്ങളാണ്.  വർദ്ധിച്ചു വരുന്ന ഉൽപ്പാദനച്ചിലവ് കണക്കാക്കുമ്പോൾ വില വർദ്ധനവിന് ഉള്ള ഒരു സാഹചര്യവും നിലവിലില്ല. കർഷകരുടെ കപ്പ സംഭരിക്കും എന്ന സർക്കാർ വാഗ്ദാനവും നടപ്പായില്ല. പുതുതലമുറയ്ക്ക് കപ്പയോടുള്ള പ്രിയം വർദ്ധിപ്പിക്കാൻ അംഗനവാടികളിലും സ്ക്കൂളുകളിലും വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ഭക്ഷണത്തിൽ കപ്പ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെകട്രി എബി ഐപ്പ് പറഞ്ഞു.

Post a Comment

أحدث أقدم