പ്ലസ് വൺ പരീക്ഷാഫലം ഇന്ന്.

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്.

തിരു.: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലങ്ങളാണ് പ്രഖ്യാപിക്കുക. 

പ്ലസ് വൺ റിസൾട്ട് പരിശോധിക്കാൻ സാധിക്കുന്ന വെബ്സൈറ്റുകൾ, താഴെപ്പറയുന്നവയാണ്.

https://keralaresults.nic.in/

http://keralapareekshabhavan.in/

http://www.dhsekerala.gov.in/

      ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയർ സെക്കന്ററി വെബ് സൈറ്റിൽ ലഭ്യമാകും. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
     ഏഴ് ജില്ലകളിൽ 50 അധിക താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Post a Comment

വളരെ പുതിയ വളരെ പഴയ