580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നാളെ.
ന്യൂഡല്‍ഹി: 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നാളെ. ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണത്തിനാണ് ലോകം നാളെ സാക്ഷ്യം വഹിക്കുന്നത്. ഇത്രയും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 1440 ഫെബ്രുവരി 19 നായിരുന്നത്രേ ഒടുവില്‍ നടന്നത്. നാളേയ്ക്ക് ശേഷം ഇനി ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുക 2669 ഫെബ്രുവരി എട്ടിനാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
3 മണിക്കൂറും 28 മിനിറ്റും ആയിരിക്കും ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ഈ സമയം ചന്ദ്രന്റെ 97 ശതമാനവും ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. യു.എസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്ര മേഖല എന്നിവിടങ്ങളില്‍ നിന്നാകും ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുക. വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസാം എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും.
إرسال تعليق