'നെഹ്റു ട്രോഫി നടത്തുന്നെങ്കിൽ, ഡിസംബർ 31ന് വേണം’

'നെഹ്റു ട്രോഫി നടത്തുന്നെങ്കിൽ, ഡിസംബർ 31ന് വേണം’

   

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടത്തുകയാണെങ്കിൽ ഈ വർഷം ഡിസംബർ 31നു വേണമെന്നു കേരള ബോട്ട് ക്ലബ് അസോസിയേഷൻ യോഗം. ബോട്ട് ക്ലബ്ബുകൾക്കുള്ള ബോണസ് കൂട്ടുക, ക്ലബ്ബുകൾക്ക് കോവിഡ് പാക്കേജിൽ പെടുത്തി സഹായം നൽകുക, സിബിഎൽ മത്സരങ്ങൾ വീണ്ടും തുടങ്ങുക, സർക്കാർ നിയന്ത്രണത്തിൽ പൊലീസ് ടീം നടത്തുന്ന പരിശീലനം നിർത്തുക തുടങ്ങിയ കാര്യങ്ങളും യോഗം ആവശ്യപ്പെട്ടു. 

       സാമ്പത്തിക പരാധീനതയിൽ നട്ടംതിരിയുന്ന ക്ലബ്ബുകൾക്ക് ഒരു മാസത്തിനകം മത്സരത്തിൽ പങ്കെടുക്കുന്നതു പ്രയാസമാകും. ക്ലബ്ബുകൾക്ക് കുറഞ്ഞത് 2 മാസമെങ്കിലും സമയം നൽകണം. പൊലീസ് ടീം പരിശീലനം നിർത്തിയില്ലെങ്കിൽ മറ്റു ക്ലബ്ബുകൾ മത്സരത്തിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കേണ്ടിവരും. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാർക്കും എംഎൽഎമാർക്കും കലക്ടർക്കു നിവേദനം നൽകുമെന്നും പറഞ്ഞു. പ്രസിഡന്റ് ജയിംസ്കുട്ടി ജേക്കബ് യോഗത്തിൽ അദ്ധ്യക്ഷനായി. എസ്. എം. ഇക്ബാൽ, കെ. എ. പ്രമോദ്, കെ. എം. അഷറഫ്, അജയഘോഷ്, ആന്റണി ആന്റണി, സുനീർ, സജിമോൻ, സി. ജി. വിജയൻ, എ. വി. മുരളി, തങ്കച്ചൻ പാട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ