വോട്ടർ പട്ടികയിൽ നാളെ (നവംബർ 30) കൂടി പേരു ചേർക്കാം; തെറ്റു തിരുത്താം.
കോട്ടയം: പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനുമുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം നാളെ (നവംബർ 30) അവസാനിക്കും. 2022 ജനുവരി ഒന്നിന് 18 വയസോ അതിനു മുകളിലോ പ്രായമെത്തിയവർക്ക് പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാം. താമസം മാറിയവർക്ക് മേൽവിലാസം മാറ്റാം, വോട്ടർ തിരിച്ചറിയൽ കാർഡിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്താം. വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ്, www.nvsp.in, www.voterportal.eci.gov.in, വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ (1950 ) ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടേയും ബിഎൽഒമാരുടേയും സേവനങ്ങൾ നാളെ കൂടി ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ