ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം മുഹമ്മദ് റിയാസ് ഒഴിയും.

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം മുഹമ്മദ് റിയാസ് ഒഴിയും.
തിരു.: സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയിൽ അധികാരമാറ്റം വരുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വത്തിലാണ് മാറ്റം വരുന്നത്. നിലവിൽ അഖിലേന്ത്യ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. സംസ്ഥാന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം.
       സംസ്ഥാന സെക്രട്ടറി എ. എ. റഹീം, ജെയ്ക് സി. തോമസ് എന്നിവർ ദേശീയ സെന്ററിലേക്ക് മാറും. റിയാസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിൽ എ. എ. റഹീം പുതിയ ദേശീയ പ്രസിഡന്റാകാനാണ് സാധ്യത. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും.

Post a Comment

വളരെ പുതിയ വളരെ പഴയ