സ്‌കൂളുകളിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളുടെ
പ്രവർത്തനം അവസാനിപ്പിച്ചു.
കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകരെ വിടുതൽ ചെയ്തു.
കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച് ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ ഉത്തരവായി. നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനു മുന്നോടി ആയാണിത്. സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സി., ഡൊമിസിലിയറി കെയർ സെന്ററുകളിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കരുത്. നിലവിൽ പ്രവേശിപ്പിക്കപ്പെട്ടവരെ ഡിസ്ചാർജ് ചെയ്യുമ്പോൾ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ സ്ഥാപനം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള ജില്ലയിലെ മുഴുവൻ അദ്ധ്യാപകരെയും ഒക്‌ടോബർ 10 ന് ഡ്യൂട്ടിയിൽ നിന്ന് വിടുതൽ ചെയ്തും ഉത്തരവായി. ഒക്‌ടോബർ11 മുതൽ അദ്ധ്യാപകർ സ്‌കൂളുകളിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിലാണിത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ