ഡീസലും സെഞ്ച്വറി അടിച്ചു. !
കേരളത്തിൽ, 38 പൈസ കൂടി വർദ്ധിപ്പിച്ചതോടെ പാറശാലയിൽ ഡീസൽ ലിറ്ററിന് 100.11 രൂപയായി. ഇടുക്കി, പൂപ്പാറയിൽ 100.05 രൂപയും.
പെട്രോളിന് ഇന്ന് 30 പൈസ വർദ്ധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 104.57 രൂപയും ഡീസലിന് 98.14 രൂപയുമായി.
തിരുവനന്തപുരത്ത് ഡീസൽ 99.83 രൂപയിലെത്തി. പെട്രോളിന് 106.39 രൂപയുമായി. കഴിഞ്ഞ അഞ്ചു മുതല്‍ എണ്ണവിലയില്‍ വര്‍ദ്ധനവ് മുടങ്ങാതെ തുടരുകയാണ്. രണ്ടാഴ്ചയ്ക്കുളളില്‍ പെട്രോളിന് 2.95 രൂപയും ഡീസലിന് 3.69 രൂപയുമാണ് വര്‍ധിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ