ദുരിതബാധിത മേഖലകളിൽ സ്ഥിരം സംവിധാനം വേണം : അഡ്വ. ഷോൺ ജോർജ്.

ദുരിതബാധിത മേഖലകളിൽ സ്ഥിരം സംവിധാനം വേണം : അഡ്വ. ഷോൺ ജോർജ്.
പൂഞ്ഞാർ: കഴിഞ്ഞ നാലു വർഷക്കാലമായി സ്ഥിരമായി  പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന കൂട്ടിക്കൽ, അടുക്കം ഉൾപ്പടെയുള്ള മേഖലകളിൽ നിന്ന് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ, ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം, സ്‌ഥിരം സംവിധാനം ഏർപ്പെടുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. 2018-ലെ പ്രളയത്തിന് ശേഷം ദുരന്ത നിവാരണ അതോറിറ്റി ഇങ്ങനെയൊരു നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നതുമാണ്.  പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനും, ഇത് സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ സ്പെഷ്യൽ ടീമിനെ നിയോഗിച്ച് അടിയന്തരമായി അതിനുള്ള  ഫണ്ട്‌ അനുവദിക്കണം. അതുപോലെ തന്നെ വെള്ളം കയറിയ വീടുകൾ  വാസയോഗ്യമാക്കി തിരികെ വീടുകളിലേക്ക് പോകുവാനായി അടിയന്തര ധനസഹായം വില്ലേജ് ഓഫീസ് വഴി ഉടൻ ലഭ്യമാക്കണം. കാലാകാലങ്ങളായി പ്രകൃതിദുരന്തങ്ങളെ കുറിച്ച് പഠനം അല്ലാതെ  പ്രവൃത്തി നടക്കുന്നില്ലെന്നും സർക്കാർ ഈ വിഷയത്തിൽ  അടിയന്തരമായ  ശ്രദ്ധ പതിപ്പിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ