ഉരുൾപൊട്ടൽ ദുരിതത്തിൽ പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ.
ഉരുൾപൊട്ടൽ ദുരിതത്തിൽ പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ക്യാമ്പുകളിൽ വസ്ത്രങ്ങളും ഭക്ഷണവും എത്തിച്ചു. എല്ലാ സൗകര്യവും ഒരുക്കി. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തനം നടത്തുന്നു.
കോട്ടയം ജില്ലയിൽ കാണാതായവരുടെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. തെരച്ചിൽ നിർത്തിയിട്ടില്ല. മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു. മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ല. രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ