പീരുമേട്ടിലെ മഴ മാപിനിയുടെ തകരാറ് പരിഹരിക്കണമെന്ന ആവശ്യം ശക്തം.
പീരുമേട്: പീരുമേട്ടിലെ മഴമാപിനിയുടെ തകരാറ് പരിഹരിക്കണമെന്ന ആവശ്യം ശക്തം. ഇന്ന് രാവിലെ ഏഴ് മണിക്ക് അവസാനിച്ച 24 മണിക്കൂറിൽ 292 മി.മീ. മഴ രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്ക്. പക്ഷേ, ഇത് തെറ്റാണെന്നും മുൻ കാലങ്ങളെ അപേക്ഷിച്ച്, ഇന്ന് 400 മി.മീറ്ററിൽ അധികം മഴ പെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. താലൂക്ക് ആഫീസിൽ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിക്ക് മാസങ്ങളായി സാരമായ തകരാറ് ഉണ്ടായിട്ടുണ്ടെന്നും ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും നാട്ടുകാർ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ