എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി.
ശബരിമല: സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. മാവേലിക്കര തട്ടാരമ്പലം കണ്ടിയൂർ കളീയ്ക്കൽ മഠം (നീലമന ഇല്ലം) എൻ. പരമേശ്വരൻ നമ്പൂതിരി(49)യാണ് ശബരിമല മേൽശാന്തി. കോഴിക്കോട് കല്ലായി ഋഷിനിവാസിൽ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. രാവിലെ തന്ത്രി മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലാണ് ഇരു ക്ഷേത്രങ്ങളിലും നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ ഗോവിന്ദവർമ്മ ശബരിമല മേൽശാന്തിയുടെയും നിരജ്ഞൻ ആർ. വർമ്മ മാളികപുറം മേൽശാന്തിയുടെയും നറുക്കെടുത്തു.
പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിെന്റെറെയും മകനാണ് എൻ. പരമേശ്വരൻ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ