കെ.കെ.റോഡിൽ ഗതാഗത തടസ്സം

കെ.കെ.റോഡിൽ ഗതാഗത തടസ്സം.
മുണ്ടക്കയം: സംസ്ഥാനത്ത് പെയ്തു വരുന്ന ശക്തമായ മഴയെ തുടർന്ന് കൊട്ടാരക്കര - ഡിണ്ടിക്കൽ (കെ.കെ.റോഡ്) ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ഉരുൾ പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. പീരുമേട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നു.
       മുണ്ടക്കയം, കൂട്ടിക്കൽ ഭാഗത്ത് ഉരുൾ പൊട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
     കൂടാതെ മുണ്ടക്കയം - എരുമേലി റോഡിലെ കോസ് വേ വെള്ളത്തിൽ മുങ്ങി, ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്നതിനാൽ വെളളം ഇനിയും ഉയരുവാനുള്ള സാധ്യത നിലനിൽക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ