കാറും ബൈക്കും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു.
ഏറ്റുമാനൂര്‍: കാണക്കാരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. മാഞ്ഞൂര്‍ മലയില്‍ മോഹനന്റെ മകന്‍ എം.എം ജയേഷ് കുമാര്‍ (36) ആണു മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏറ്റുമാനൂര്‍ എറണാകുളം റോഡിലുള്ള കാണക്കാരി പള്ളിപ്പടി വളവിനു സമീപമായിരുന്നു അപകടം. ജയേഷ് സഞ്ചരിച്ച ബൈക്കും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുതരമായി പരുക്കേറ്റ ജയേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. മാതാവ് ജലജയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ