കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ൻ തുടങ്ങാം, കോ​വാ​ക്‌​സി​ന് അംഗീകാരം.

കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ൻ തുടങ്ങാം, കോ​വാ​ക്‌​സി​ന് അംഗീകാ​രം.
ന്യൂഡൽഹി: രാ​ജ്യ​ത്ത് കു​ട്ടി​ക​ൾ​ക്ക് കോവാ​ക്സി​ൻ ന​ൽ​കാ​നു​ള്ള അ​നു​മ​തി​യു​മാ​യി ഡ്ര​ഗ്‌​സ് ആ​ന്‍​ഡ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ). ര​ണ്ടു മു​ത​ല്‍ 18 വ​യ​സു​ വ​രെ​യു​ള്ള കുട്ടി​ക​ള്‍​ക്ക് കോ​വാ​ക്സി​ൻ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​മാ​യി ന​ൽ​കാ​മെ​ന്നാ​ണ് ഡി​സി​ജി​ഐ അ​റി​യി​ച്ച​ത്.
     ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത് ബ​യോ​ടെ​ക് കു​ട്ടി​ക​ളി​ല്‍ കോ​വാ​ക്‌​സി​ന്‍റെ ആ​ദ്യ മൂ​ന്നു​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഡി​സി​ജി​ഐ​യു​ടെ വി​ദ​ഗ്ധ സ​മി​തി ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലി​ലാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.
       അ​തേ​സ​മ​യം, കോ​വാ​ക്‌​സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഇ​തു​വ​രെ നൽ​കി​യി​ട്ടി​ല്ല. അ​നു​മ​തി വൈ​കു​ന്ന​ത് വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.


Post a Comment

വളരെ പുതിയ വളരെ പഴയ