കൃഷിക്കാർക്കെതിരെയുള്ള ബാങ്ക് നിയമങ്ങൾ മാറ്റണം: പി. സി. തോമസ്.

കൃഷിക്കാർക്കെതിരെയുള്ള ബാങ്ക് നിയമങ്ങൾ മാറ്റണം: പി. സി. തോമസ്.
കൊച്ചി: ബാങ്കുകളിൽ നിന്ന് കടമെടുത്തു,  കൊടുക്കാനാവാതെ വരുന്ന ആളുകളുടെ കടം ഈടാക്കാൻ "സർഫാസി" എന്ന നിയമമുണ്ട്. അതിൽ നിന്ന് കൃഷിക്കാരെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, അവരെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് ചട്ടങ്ങൾ ഇടയ്ക്ക് കയറ്റി. അതിന്റെ  ഉദ്ദേശശുദ്ധി തന്നെ കളഞ്ഞു. കൃഷിക്കാരെ ഉപദ്രവിക്കുന്ന നീക്കങ്ങൾ പല ബാങ്കുകളും സ്വീകരിക്കുകയാണ്. കൃഷിക്കാരെ വ്യക്തമായും  സംരക്ഷിക്കാനുള്ള വകുപ്പുകൾ ചേർത്തു കൊണ്ട് അടിയന്തിരമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര  ഗവൺമെന്റിനൊട്  കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ് ആവശ്യപ്പെട്ടു.
     സർഫാസി നിയമം ബാങ്കുകൾ ദുരുപയോഗിച്ചാൽ, ബന്ധപ്പെട്ട  ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾക്ക് ചട്ടം  ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പു  ആ ചട്ടം തന്നെ എടുത്തു മാറ്റുകയാണ് ചെയ്തത്. കൃഷിക്കാരനെ മനപ്പൂ൪വ്വം  വഞ്ചിച്ചുകൊണ്ട് കൃഷിഭൂമിക്കെതിരായ നടപടി സർഫാസി നിയമം അനുസരിച്ച് തെറ്റായി എടുത്താലും, അതിന്മേൽ  അധികാര സ്ഥലത്തേക്ക് പരാതിപ്പെടണമെങ്കിൽ, ആദ്യമായി കുറെ പണം കെട്ടണം. അവരുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകാൻ, കടമായി പറയുന്ന തുകയുടെ പകുതി അടയ്ക്കണം എന്നാണ്. കർഷകർക്ക് നൽകുന്ന ആനുകൂല്യം അങ്ങനെ തീ൪ത്തും  വികലമാക്കുകയാണെന്നും തോമസ് പറഞ്ഞു.

Post a Comment

أحدث أقدم