റോഡിലെ വെള്ളക്കെട്ടിൽ കടത്തുവള്ളം ഇറക്കി പ്രതിഷേധിച്ചു.
തിരുവഞ്ചൂർ : അയർക്കുന്നം, മണർകാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നരിമറ്റം -കോട്ടമുറി റോഡിൽ വളരെ കാലങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത തരത്തിൽ റോഡിൽ വലിയ കുഴികളിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നതിന് പരിഹാരം കാണുന്നതിന് സ്ഥലം എം.എൽ.എ.യും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) അയർക്കുന്നം മണ്ഡലം കമ്മിറ്റിയും, വാർഡ് കമ്മറ്റിയും ചേർന്ന് തുരുത്തേൽ ഭാഗത്തെ റോഡിലെ വെള്ളക്കെട്ടിൽ കടത്തുവള്ളം ഇറക്കി പ്രതിഷേധ സമരം നടത്തി. മണ്ഡലം സെക്രട്ടറി ഗിരീഷ് താഴത്തെൽ അദ്ധ്യക്ഷത വഹിച്ച യോഗം, പാർട്ടി ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ജോസഫ് ചാമക്കാല സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് റെനി വള്ളിക്കുന്നേൽ, ശാന്തി പ്രഭാത, അഭിലാഷ് തെക്കേതിൽ, രാജേഷ് മൂലയിൽ, രാജു കുഴിവേലി, അമൽ ചാമക്കാല, അരുൺ കെ. അലക്സ് വാടാമറ്റം, അഖിൽ കുഴിവേലി, ആശിഷ് സാബു, മനീഷ് പൂവത്തുങ്കൽ, സുജിത്ത്, രാഹുൽ എം. ആർ, അർജുൻ, അരുൺ പി. എം., വിഷ്ണു ദാസ്, അക്ഷയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
إرسال تعليق