നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. ചെന്നൈ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
      രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ചെന്നൈ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ സംഘത്തിലുള്ളവരെന്നാണ് സംശയം. ദുബായില്‍ നിന്ന് എത്തിയ വിമാനത്തില്‍ ചെന്നൈയില്‍ നിന്നാണ് 4 പേരും കയറിയത്. ഇതില്‍ രമേഷ് വി, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരുടെ കൈവശം 355 ഗ്രാം സ്വര്‍ണ്ണം വീതമാണുണ്ടായിരുന്നത്.
ബാലന്‍ ഉമാശങ്കറിന്റെ കൈയ്യില്‍ 1100 ഗ്രാം സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ദുബൈയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണം ഇവര്‍ക്ക് 4 പേര്‍ കൈമാറുകയായിരുന്നു. പിന്നീട് ആഭ്യന്തര യാത്രക്കാര്‍ ചമഞ്ഞ് സ്വര്‍ണ്ണം കടത്തുകയായിരുവെന്നാണ് കരുതുന്നത്.
       ദുബൈയില്‍ നിന്ന് എത്തിയ വിമാനത്തില്‍ കാസര്‍കോഡ് സ്വദേശിനിയായ സറീന അബ്ദുവില്‍ നിന്ന് 3250 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്. ദുബൈ- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പുറത്ത് കൊണ്ടുവരാന്‍ സാധിയ്ക്കാത്തതിനാല്‍ കൊണ്ടുവന്ന ആള്‍ വിമാനത്തില്‍ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ