പൂഞ്ചിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു.
ജമ്മു കശ്‌മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു സൈനിക ഓഫീസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ സൈനികർക്കായി പൂഞ്ച് ജില്ലയിലെ നർകാസ് വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ രാത്രി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവരും വൈകാതെ മരിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെ 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് രണ്ടു പേർ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലു ദിവസമായി ഭീകരർക്കായുള്ള തെരച്ചിൽ സേന തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ