മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എസ്എൻഡിപി യോഗം വിമോചന സമിതി.
മുണ്ടക്കയം: മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ ദുരന്തമുണ്ടായ സ്ഥലങ്ങൾ എസ്എൻഡിപി യോഗം വിമോചന സമിതി നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. എം. സന്തോഷ് കുമാർ, ട്രഷറർ ശ്രീകുമാർ ശ്രീപാദം, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മജേഷ് കാഞ്ഞിരപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ, മുണ്ടക്കയം സെ. ജോസഫ്സ് സ്കൂൾ, കൂട്ടിക്കൽ സെ. ജോർജ് സ്കൂൾ, ഏന്തയാർ മർഫി സ്കൂൾ, കൊടുങ്ങ ആർ. ശങ്കർ മെമ്മോറിയൽ യുപി സ്കൂൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിഴിക്കത്തോട് ആർ.വി.ജി.വി.എച്ച്.എസ്. സ്കൂൾ, കൊരട്ടി സെ. ജോസഫ് പാരിഷ് ഹാൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി ആളുകൾക്ക് ആവശ്യമായ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുത്തു.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി. ആർ. അനുപമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. അനിൽകുമാർ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സജിമോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റജീനാ റഫീക്ക്, ദിലീഷ് ദിവാകരൻ, ചാർലി കോശി, പഞ്ചായത്ത് മെമ്പർമാരായ ആയിഷ ഉസ്മാൻ, ആൻസി അഗസ്റ്റിൻ, രജനി സുധീർ, മായാ ജയേഷ്, രജനി സലിൻ, സിഡിഎസ് മെമ്പർ ഷിജി സുനിൽ, കുടുംബശ്രീ കോഡിനേറ്റർ ശ്യാമള ജയിംസ്, ദീപു കൊടുങ്ങ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെമ്പർമാരായ സിന്ധു, സോമൻ, ശ്യാമളാ ഗംഗാധരൻ, റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സമിതി അംഗങ്ങളിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.
സമിതി നേതാക്കളായ സംസ്ഥാന സെക്രട്ടറി പ്രദീപ് കോട്ടയം, ബാബു ചിറക്കടവ്, മനോജ് ഈരാറ്റുപേട്ട, ടി. കെ. ബാലകൃഷ്ണൻ, സന്തോഷ് ഈരാറ്റുപേട്ട, സുരേഷ് വയല, നിർമല മോഹൻ, സജീവ് കുറിഞ്ഞി, മധു വയല, ജയേഷ് മണർകാട്, ആഷിക് പ്രദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ