ഏകോപനത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു; കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് കളക്ടറുടെ ഉത്തരവ്.
കുട്ടനാട് മേഖലയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ദുരന്ത നിവാരണ നിയപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണിത്.
കുട്ടനാട് മേഖലയില്‍ നിന്ന് മാറ്റുന്നവരെ അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കുകളിലെ കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുക.
ജില്ലാ വികസന കമ്മീഷണര്‍ എസ്. അഞ്ജു (ഫോണ്‍-7306953399), സബ് കളക്ടര്‍ സൂരജ് ഷാജി (9447495002), എല്‍. ആര്‍. ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍ (8547610046), തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആന്‍റണി സ്കറിയ (9447787877) എന്നിവര്‍ നടപടികള്‍ ഏകോപിപ്പിക്കും.
ഈ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുതമലകളും ഉത്തരവിലുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ