ഛര്‍ദ്ദിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മൂന്നു വയസുകാരന് ദാരുണാന്ത്യം.

ഛര്‍ദ്ദിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മൂന്നു വയസുകാരന് ദാരുണാന്ത്യം.
മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ യാത്രയ്ക്കിടെ കാറിനുള്ളില്‍ ഛര്‍ദ്ദിച്ച മൂന്നു വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു. കുട്ടംപേരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ സെക്രട്ടറി മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്‍റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു (3) ആണ് മരിച്ചത്.
     വെള്ളിയാഴ്ച രാത്രി പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രക്കിടെ കാറിന്‍റെ പിന്‍സീറ്റില്‍ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിക്കുകയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ അവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ​ഹോ​ദ​ര​ങ്ങ​ള്‍: അലീ​ന മ​റി​യം ബി​നു, അ​ഡോ​ണ്‍ ഗ്രെ​ഗ് ബി​നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈകീ​ട്ട്​ മൂ​ന്നി​ന്​ കു​ട്ടം​പേ​രൂ​ര്‍ സെന്‍റ്​ മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ (മു​ട്ടേ​ല്‍​പ​ള്ളി) സെ​മി​ത്തേ​രി​യി​ല്‍ നടക്കും.

Post a Comment

أحدث أقدم