ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
മുണ്ടക്കയം: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൂട്ടിക്കലിലെ ദുരന്ത ബാധിതസ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം മുൻകൂട്ടി കാണുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. മഹാ പ്രളയത്തിനു ശേഷം റീബിൽഡ് കേരള പദ്ധതിക്കായി കോടികൾ സമാഹരിച്ചെങ്കിലും ഉപയോഗിക്കുന്നില്ല. ദുരന്ത സ്ഥലങ്ങളിൽ സന്നദ്ധ സേവന പ്രവർത്തകർ മാത്രമാണ് പ്രവർത്തിക്കുന്നത്. കൂടുതൽ തുക നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ