കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു.

കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു.

   

കൊച്ചി: കൊച്ചി നഗരസഭ 62–ാം ഡിവിഷൻ കൗൺസിലർ മിനി ആർ. മേനോൻ (43) അന്തരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ആർ മേനോൻ ജയിച്ചത്. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാരിയം റോഡ് ചിന്മയ കോളജിന് എതിർവശത്തുള്ള ഇവരുടെ കൗൺസിലർ ഓഫിസിൽ 10.30 മുതൽ ഒന്നര വരെ മൃതദേഹം പൊതുദർശനത്തിനു വച്ചു. തുടർന്ന് ഇതിനടുത്തുള്ള ശാന്തി ഫ്ലാറ്റിൽ ഒരു മണി മുതൽ മൂന്നു മണിവരെയും ആദരാഞ്ജലികൾ അർപ്പിക്കാൻ വച്ചു. തുടർന്ന് വൈകിട്ട് മൂന്നിനു രവിപുരം ശ്മശാനത്തിൽ സംസ്ക്കാരം നടത്തി.

       തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഇവരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ലീവെടുത്ത് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഭർത്താവ്: കൃഷ്ണകുമാർ വർമ്മ. മക്കൾ: ഇന്ദുലേഖ, ആദിത്യ വർമ്മ.

Post a Comment

വളരെ പുതിയ വളരെ പഴയ