കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു.

കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു.


ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടു കൊണ്ട് കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറൽ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. 28 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ശക്തൻ, വി. ടി. ബൽറാം, വി. ജെ പൗലോസ്, വി. പി സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. പ്രതാപചന്ദ്രനാണ് ട്രഷറർ. എ. എ. ഷുക്കൂർ, ഡോ. പ്രതാപവർമ്മ തമ്പാൻ, അഡ്വ. എസ്. അശോകൻ, മരിയാപുരം ശ്രീകുമാർ, കെ. കെ. എബ്രഹാം, സോണി സെബാസ്റ്റ്യൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി. എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി. യു. രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, പി. എ. സലിം, അഡ്വ. പഴകുളം മധു, എം. ജെ. ജോബ്, കെ. പി. ശ്രീകുമാർ, എം. എം. നസീർ, ആലിപ്പറ്റ ജമീല, ജി. എസ്. ബാബു, കെ. എ. തുളസി, ജി. സുബോധൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.

Post a Comment

വളരെ പുതിയ വളരെ പഴയ