വിവിധ പാർട്ടികളിൽ നിന്നുള്ള 25ഓളം പേർ എൻ.സി.പിയിൽ ചേർന്നു.
ഏറ്റുമാനൂർ: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 25 ഓളം പ്രവർത്തകർ ഏറ്റുമാനൂരിൽ എൻ.സി.പിയിൽ ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എത്തിയ പ്രവർത്തകരെ എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കോൺഗ്രസ്, ബി.ജെ.പി, വിവിധ കേരള കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നാണ് പ്രവർത്തകർ ഇപ്പോൾ എൻ.സി.പിയിൽ എത്തിച്ചേർന്നിരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡൻറ് മുരളി തകടിയേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം, ജില്ലാ പ്രസിഡൻറ് എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ ട്രഷറർ കെ. എസ്. രഘുനാഥൻ നായർ, ജോർജ് മരങ്ങോലി, നാസർ ജമാൽ, പി. ഡി. വിജയൻ നായർ, സി. എം. ജലീൽ, വി. എം. ഫ്രാൻസിസ്, റോബിൻ പുതുശ്ശേരി, ജാഫർ സാദിഖ്, എ. കെ. അനിൽ കുമാർ, പി. കെ. നാണപ്പൻ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ