ജെപിയുടെയും ലോഹ്യയുടേയും പ്രസക്തി നാൾക്കുനാൾ ഏറുന്നു; എൽജെഡി.
ചങ്ങനാശ്ശേരി: ലോക് നായക് ജയപ്രകാശ് നാരായണൻ്റെയും സോഷ്യലിസ്റ്റ് ആചാര്യൻ ഡോ: ലോഹ്യയുടെയും പ്രസക്തി നാൾക്കുനാൾ ഏറുകയാണെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്. എൽജെഡിയുടെ നേതൃത്വത്തിൽ നടന്ന ജെപി-ലോഹ്യ അനുസ്മരണം ചങ്ങനാശ്ശേരി മൊറാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തിന്റെ കർഷകവിരുദ്ധ - ദേശവിരുദ്ധ നയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ, ജെപിയെ പോലൊരു നേതാവിൻ്റെ അഭാവമാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം സ്വാതന്ത്രസമരമായി രൂപം പ്രാപിച്ചു വന്ന കർഷക സമരത്തിന് ജെപിയുടെയും ലോഹ്യയുടെയും ദർശനങ്ങൾ കരുത്തു പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽജെഡി നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺ മാത്യു മൂലയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ സെക്രട്ടറി ബെന്നി സി. ചീരഞ്ചിറ അനുസ്മരണ പ്രസംഗം നടത്തി. ജോസഫ് കടപ്പള്ളി, കെ. ജെ. ജോസഫ് കറുകയിൽ, ലാൽ പ്ലാന്തോപ്പിൽ, ഇ. ഡി. ജോർജ്, വിജയൻ കുളങ്ങര, മണി കരിങ്ങണാമറ്റം, ജോജി കണ്ണമ്പള്ളി, ജോർജുകുട്ടി കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ