ചെങ്ങന്നൂരിൽ 15 മണിക്കൂറിനകം വെള്ളം ഉയരും.
പത്തനംതിട്ട ജില്ലയിലെ കക്കി- ആനത്തോട് അണക്കെട്ട് രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തിയതോടെ പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരാനാണ് സാധ്യത.
റാന്നിയിൽ അഞ്ചു മണിക്കൂറിനകവും കോഴഞ്ചേരിയിൽ 11 മണിക്കൂറിനകവും ചെങ്ങന്നൂരിൽ 15 മണിക്കൂറിനകവും വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.
കുട്ടനാട്ടിൽ നാളെ രാവിലെ വെള്ളമെത്തും. കൃത്യമായ പഠനങ്ങൾക്ക് ശേഷമാണ് ഡാം തുറന്ന് എന്നിരിക്കെ ആശങ്കപ്പെടേണ്ടതില്ലായെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഷോളയാർ അണക്കെട്ടും തുറന്നു. വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തിത്തുടങ്ങി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ