‘കല്യാണം കഴിഞ്ഞേ ഉള്ളല്ലേ’? ഗാലറിയിലെ സുഹൃത്തിനോട് മലയാളത്തിൽ സഞ്ജു

 



ദുബായ്∙ ഗാലറിയിൽ കളികാണാനെത്തിയ മലയാളി സുഹൃത്തുമായി സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ‘മലയാളത്തിൽ’ ആശയവിനിമയം നടത്തുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ബൗണ്ടറി ലൈനു സമീപം നിൽക്കുന്ന സഞ്ജു സുഹൃത്തിനോടും സുഹൃത്തിന്റെ ഭാര്യയോടും ആശയവിനിമയം വിഡിയോയാണു വൈറലായത്. മത്സരത്തിനിടെ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ സഞ്ജു ഓറഞ്ച് ക്യാപ് തലയിൽവച്ചാണു സുഹൃത്തുമായി ആശയവിനിമയം നടത്തുന്നത്.

‘ഇതാണു സഞ്ജൂ വൈഫ് എന്ന ആമുഖത്തോടെ യുവാവു ഭാര്യയെ സഞ്ജുവിനു പരിചയപ്പെടുത്തുന്നതു വിഡിയോയിൽ കാണാം. 

‘ഇപ്പോൾ കല്യാണം കഴിഞ്ഞതേ ഉള്ളല്ലേ എന്നു സഞ്ജുവിന്റെ ചോദ്യം’. ‘ഒരുമാസം ആയതേയുള്ളു, ഞാൻ അയച്ചിരുന്നല്ലോ’ എന്നു യുവാവിന്റെ മറുപടി.

‘അതാണ് എനിക്ക് ഓർമ’യെന്നു സഞ്ജു. തുടർന്നു രണ്ടു പേരും ഇവിടെ (ദുബായിൽ) സെറ്റിൽഡ് ആണോയെന്നും സഞ്ജു ചോദിക്കുന്നുണ്ട്. 23 സെക്കൻഡ് മാത്രമാണു വിഡിയോയുടെ ദൈർഘ്യം. 

Post a Comment

വളരെ പുതിയ വളരെ പഴയ