സി.എസ്.ബി. ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് നാളെ മുതൽ.

സി.എസ്.ബി. ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് നാളെ മുതൽ.  
സി.എസ്.ബി. ബാങ്കിൽ വ്യവസായതല ഉഭയ കക്ഷി കരാർ നടപ്പിലാക്കുക, ജീവനക്കാർക്കെതിരായുള്ള അന്യായ ശിക്ഷാ നടപടിക പിൻവലിക്കുക, ബാങ്കിന്റെ ജനകീയ ബാങ്കിംഗ് പാരമ്പര്യം നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്  നാളെ മുതൽ (സെപ്തംമ്പർ 29, 30 ഒക്ടോമ്പർ ഒന്ന് തീയതികളിൽ ) നടത്തുന്ന ത്രിദിന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരും, ഓഫീസർമാരും ഇന്ന് സി.എസ്.ബി. ഏറ്റുമാനൂർ ശാഖയ്ക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സമരത്തെ വി. പി. ശ്രീരാമൻ, റെന്നി. പി. സി. (ബി.ഇ.എഫ്.ഐ), രവീന്ദ്രനാഥ് പി.എസ്. (എ.കെ.ബി. ഇ.എഫ്), ശരത് (എ.ഐ.ബി.ഇ.എ), ലിപിൻ (എ.ഐ.ബി.ഒ.സി), ജയ്സൺ (എൻ.സി. ബി.ഇ) എന്നിവർ ഐക്യദാർഡ്യ സായാഹ്ന ധർണ്ണയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ